അടൂർ- യാത്രക്കാരെ സമ്മതിക്കണം !

Saturday 18 March 2023 11:20 PM IST

അടൂർ : അടൂർ ഡിപ്പോയിൽ എത്തുന്ന യാത്രക്കാർക്ക് ദുരിതങ്ങൾ മാത്രം, ബസ് കാത്തുനിൽക്കുന്നവർക്ക് ഇരിക്കാൻ മതിയായ ഇരിപ്പിടമില്ല, സന്ധ്യകഴിഞ്ഞാൽ ആവശ്യത്തിന് വെളിച്ചമില്ല, ചുറ്റുമതിൽ ഇല്ലാത്തതിനാൽ സന്ധ്യകഴിഞ്ഞാൽ സമൂഹ്യവിരുദ്ധരുടെ താവളമായി ഇവിടം മാറും. യാർഡ് തകർന്ന് തരിപ്പണമാണ്. കുണ്ടുംകുഴിയും നിറഞ്ഞ യാർഡിൽ മഴക്കാലമായാൽ വെള്ളം കെട്ടിക്കിടക്കും. ഇതറിയാതെ നിരവധിയാത്രക്കാരാണ് കുഴിയിൽ വീഴുന്നത്. അടുത്ത മഴക്കാലത്തിന് മുൻപെങ്കിലും യാർഡ് പുനർ നിർമ്മിച്ചില്ലെങ്കിൽ യാത്രക്കാരുടെ ദുരിതം ഏറും. ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ ബസുകൾ കഴുകാനാകുന്നില്ല. അടൂർ നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി പുതിയ ടോയ്ലെറ്റും വിശ്രമമുറികളും അനുബന്ധ സംവിധാനങ്ങളും വന്നതോടെ ടോയ്ലറ്റ് ഇല്ലെന്ന പരാതിക്ക് പരിഹാരമായി. കുഴൽ കിണറിലെ വെള്ളമാണ് ടോയ്ലറ്റ് ബ്ളോക്കിലേക്കും ഉപയോഗിക്കുന്നത്.