44,000 കടന്ന് സ്വർണവില കുതിക്കുന്നു- ഒറ്റത്തവണ വർദ്ധനയിൽ റെക്കാഡ്

Sunday 19 March 2023 2:18 AM IST

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നലെ റെക്കാഡ് മുന്നേറ്റം. ഇന്നലെ 22 കാരറ്റ് സ്വർണത്തിന്റെ വില പവന് 1200 രൂപ വർധിച്ച് 44,240 രൂപയായി . ഗ്രാമിന് 150 രൂപ വർധിച്ച് 5,530 രൂപയിലാണ് വ്യാപാരം നടന്നത്. സ്വർണവിലയിൽ ഒറ്റത്തവണ ഉണ്ടാകുന്ന റെക്കാഡ് വർദ്ധനവാണിത്. നേരത്തെ 2020 ഓഗസ്റ്റിൽ ഒരു ദിവസംതന്നെ രണ്ട് തവണയായി 1200 രൂപ വർദ്ധിച്ചിരുന്നു. വെള്ളിയാഴ്ച പവന് 200 രൂപ വർധിച്ച് 43,040 രൂപയായിരുന്നു. ഒരാഴ്ചയ്ക്കിടെ വർദ്ധിച്ചത് 3,520 രൂപ.

24 കാരറ്റ് സ്വർണം പവന് 1304 രൂപ വർധിച്ച് 48,256 രൂപയായി, ഗ്രാമിന് 163 രൂപ വർധിച്ച് 6,032 രൂപയിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സ്വർണവിലയിൽ 3,520 രൂപയുടെ വർധനയാണുണ്ടായത്. യുഎസ് വിപണിയിൽ സ്വർണവിലയിൽ വൻ വർധനയുണ്ടായതാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. യുഎസിലെ ബാങ്ക് തകർച്ചയ്ക്ക് പിന്നാലെ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ ആശ്രയിക്കുകയാണ് നിക്ഷേപകർ.

ആഗോള സ്വർണ വിലയിലും കുത്തനെയാണ് വില ഉയരുന്നത്. നിലവിൽ സ്വർണം ഔൺസിന് 1988.11 ഡോളറിലാണ് ആഗോള വിപണിയിൽ സ്വർണ വ്യാപാരം നടക്കുന്നത്. 24 മണിക്കൂറിനിടെ 66.70 ഡോളറിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ 2020 ഓഗസ്റ്റ് ഏഴിനാണ് സ്വർണവില റെക്കാഡ് ഉയരത്തിൽ എത്തിയത്. ഔൺസിന് 2070 ഡോളറായിരുന്നു അന്നത്തെ നിരക്ക്. വരുംദിനങ്ങളിൽ ഈ റെക്കാഡ് മറികടന്നേക്കും.

വെള്ളി വിലയിലും വർധനയുണ്ടായിട്ടുണ്ട്. എട്ട് ഗ്രാമിന് 10.40 രൂപ വർധിച്ച് 595.20 രൂപയും ഗ്രാമിന് 1.30 രൂപ വർധിച്ച് 74.40 രൂപയുമായിട്ടുണ്ട്.

സ്വർണം വാങ്ങാൻ

പ​വ​ന്റെ വില 44,​240​ ​രൂ​പ​യാ​ണെ​ങ്കി​ലും​ ​കു​റ​ഞ്ഞ​ത് ​അ​ഞ്ച് ​ശ​ത​മാ​നം​ ​പ​ണി​ക്കൂ​ലി​യും​ ​മൂ​ന്ന് ​ശ​ത​മാ​നം​ ​ജി.​എ​സ്.​ടി.​ ​യും​ ​ഹാ​ൾ​മാ​ർ​ക്ക് ​യു​നീ​ക്ക് ​ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ​ ​ന​മ്പ​ർ​ ​(​എ​ച്ച്.​യു.​ഐ.​ഡി​)​​​ ​ചാ​ർ​ജും​ ​ഉ​ൾ​പ്പെ​ടെ​ ​ഇ​ന്ന​ലെ​ത്തെ​ ​നി​ര​ക്ക് ​അ​നു​സ​രി​ച്ച് ​ഏ​ക​ദേ​ശം​ 48,​000 ​രൂ​പ​യാ​കും​ ​ഒ​രു​ ​പ​വ​ൻ​ ​സ്വ​ർ​ണം​ ​വാ​ങ്ങാ​ൻ.​ ​പ​ണി​ക്കൂ​ലി​ ​കൂ​ടു​ന്നതനുസരിച്ച് ​വി​ല​ ​ഉ​യ​രും.

ഒ​രു​ ​പ​വ​ന്റെ​ ​വി​ല​ ​ ₹ 44,​240​ ​ ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​ പ​ണി​ക്കൂ​ലി​ ​ (5​%​)​ ₹ 2,​212​ ​ ജി.​എ​സ്.​ടി​ ​(3​%​)​​​ ₹ 1,393.56​ ​ എ​ച്ച്.​യു.​ഐ.​ഡി​ ​ചാ​‍​ർ​ജ് ₹ 45​ ​ ആ​കെ​ ​പ​വ​ന് ​ ₹ 47,​890.56​ ​