പത്തനംതിട്ട - കഷ്ടമാണ് കാര്യങ്ങൾ !

Saturday 18 March 2023 11:21 PM IST

പത്തനംതിട്ട : പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷമായതേയുള്ളു. കെട്ടിടത്തിന്റെ തറയിലെ ടൈൽ പൊട്ടി. വയറിംഗ് കേബിളുകൾ ഇളകിവീണു . കോൺക്രീറ്റും തകർന്ന് വീഴുന്നു. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ സ്ഥിതിയാണിത്.

2015 ലാണ് പുതിയ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ നിർമ്മാണം ആരംഭിച്ചത്. രണ്ട് വർഷത്തിനുള്ളിൽ പൂർത്തികരിക്കണമെന്നായിരുന്നു തീരുമാനിച്ചത്. 2017 മാർച്ച് 31 വരെയുള്ള കരാർ കാലാവധി വീണ്ടും നീട്ടി നൽകുകയായിരുന്നു. പണി തീർന്ന് പ്രവർത്തനം ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്.

പൊട്ടിയ ടൈലുകൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മൂന്ന് നിലയുള്ള കെട്ടിടമാണ്. കടമുറികൾ പൂർണമായി ലേലത്തിൽ പോയിട്ടില്ല. സ്റ്റാൻഡിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇവിടെ മണ്ണിട്ട് തടയാൻ ശ്രമിച്ചെങ്കിലും മഴപെയ്യുമ്പോൾ വീണ്ടും സ്റ്റാൻഡിൽ വെള്ളമാകും.

കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിറയെ സിഗററ്റു് കുറ്റികളും ഒഴിഞ്ഞ മദ്യക്കുപ്പികളും ലഹരി മരുന്നുകളുടെ കവറുകളും നിറഞ്ഞിരിക്കുകയാണ്.

3 നില കെട്ടിടം