ക്യാമ്പ് 20ന്
Saturday 18 March 2023 11:23 PM IST
റാന്നി: ജില്ലയിലെ പട്ടിക വർഗ വിഭാഗങ്ങൾക്ക് ആധികാരികരേഖകൾ നൽകുന്നതിനുള്ള ആദ്യ എ.ബി.സി.ഡി (അക്ഷയ ബിഗ് കാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ ) ക്യാമ്പ് 20ന് നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ കുരുമ്പൻമൂഴി കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനജോബി അദ്ധ്യക്ഷത വഹിക്കും. ജില്ലാ ഭരണകേന്ദ്രം, ഐ.ടി മിഷൻ, പട്ടികവർഗ വികസന വകുപ്പ്, നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ്