കൊട്ടും പാട്ടുമായ് താഴെ ചിന ജി.എം.എൽ.പി സ്കൂൾ വാർഷികം 

Saturday 18 March 2023 11:24 PM IST

തിരൂരങ്ങാടി : തിരൂരങ്ങാടി താഴേച്ചിന ജി.എം.എൽ.പി.സ്കൂളിൽ വാർഷികാഘോഷം സമാപിച്ചു. നഗരസഭ ചെയർമാൻ കെ.പി. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഷ്റഫ് താണിക്കൽ അദ്ധ്യക്ഷത വഹിച്ചു . തിരൂരങ്ങാടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.പി.എസ്. ബാവ,​ കൗൺസിലർമാരായ അലിമോൻ തടത്തിൽ,​ ആബിദ റബിയത്ത്, കാലൊടി സുലൈഖ,​ പി.ടി.എ പ്രസിഡന്റ് അഷ്റഫ് താണിക്കൽ എന്നിവർ പ്രസംഗിച്ചു. സ്വരാജ് ട്രോഫി നേടിയ തിരൂരങ്ങാടി നഗരസഭാ ചെയർമാനുള്ള ഉപഹാരം തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖ് സമ്മാനിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന പരപ്പനങ്ങാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ .ടി.പുരുഷോത്തമൻ നഗരസഭാ ചെയർമാനിൽ നിന്നും സ്നേഹോപഹാരം ഏറ്റുവാങ്ങി. കലാപരിപാടികളും അരങ്ങേറി.

Advertisement
Advertisement