ഗുരുദേവ സന്ദേശ പഠനയാത്ര
Sunday 19 March 2023 1:18 AM IST
കൊട്ടാരക്കര: ഗുരുധർമ്മ പ്രചരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മരുത്വാമല പിള്ളത്തടം ഗുഹയിലേക്ക് 28,29,30 തീയതികളിൽ ഗുരുസന്ദേശ പഠനയാത്ര നടത്തുവാൻ ഗുരുധർമ്മ പ്രചരണ സംഘം കേന്ദസമിതി യോഗം തീരുമാനിച്ചു. 10 ദിവസത്തെ പഞ്ചശുദ്ധി വൃതത്തോടെ എത്തുന്ന ഗുരു ഭക്തർ ഗുരുദേവന്റെ ജന്മം മുതൽ സമാധിവരെയുള്ള ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പുണ്യ സ്ഥലങ്ങളിലൂടെ കടന്നു പോകും. തോന്നയ്ക്കൽ സ്മാരകം, ചെമ്പഴന്തി, അരിവിപ്പുറം, കൊടിതൂക്കിമല, കുമാരഗിരി ഗുരുക്ഷേത്രം, മരുത്വാമല ശ്രീനാരായണ മഠം , പിള്ളത്തടം ഗുഹ, കുന്നുംപാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം വഴി ശിവഗിരി മഹാസമാധിയിൽ പഠനായാത്ര സമാപിക്കും. പഠനയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9539802199
എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ അറിയിച്ചു.