ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണം

Sunday 19 March 2023 12:26 AM IST
തൊടിയൂർ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18നും 50നും മദ്ധ്യേ പ്രായമുള്ള
ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തു. 12.50ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.ഓച്ചിറ ബ്ലോക്ക്‌ അതിർത്തിയിൽ ആദ്യമായി തൊടിയൂർ പഞ്ചായത്തിലാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് വീൽ ചെയർ വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദുരാമചന്ദ്രൻ പറഞ്ഞു.കെ.ശ്രീകല അദ്ധ്യക്ഷയായി.പഞ്ചായത്തംഗങ്ങളായ സി.ഒ.കണ്ണൻ,തൊടിയൂർ വിജയൻ,എൽ.സുനിത, അൻസിയഫൈസൽ, പി. ജി.അനിൽകുമാർ, തൊടിയൂർവിജയകുമാർ, ബഷീർ, ബിന്ദു വിജയകുമാർ, സുജാത, എൽ.ജഗദമ്മ,ടി.ഇന്ദ്രൻ, കെ.ധർമ്മദാസ്, ടി. മോഹനൻ, പഞ്ചായത്ത് സെക്രട്ടറി ബി.ആർ.ബിന്ദു, ഐ.സി.ഡി.എസ് സൂപ്പർവൈസർ റാണി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement