കേരഫെഡ് റോഡ് ഉദ്ഘാടനം

Sunday 19 March 2023 12:49 AM IST
പുതിയകാവ് കേരഫെഡ് ഓയിൽ കോംപ്ലക്സിലേക്കുളള നവീകരിച്ച റോഡിന്റെ ഉദ്ഘാടനം കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: പുതിയകാവ് കേരഫെഡ് ഓയിൽ കോംപ്ലക്സിലേക്കുള്ള നവീകരിച്ച റോഡിന്റെ ഉദ്ഘാടനം കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി നിർവഹിച്ചു. കേരഫെഡ് എക്സിക്യുട്ടിവ് ബോർഡ് മെമ്പർ അഡ്വ. എം.സി.ബിനുകുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ ഡയറക്ടർ ബോർഡ് മെമ്പർ രമണി രോഹിണിക്കുട്ടി ട്രേഡ് യൂണിയൻ നേതാക്കളായ ആർ.സോമൻ പിള്ള , പി.ആർ.വസന്തൻ , കെ.രാജശേഖരൻ , വി.രവികുമാർ, കമറുദ്ദീൻ മുസ്ലിയാർ, റെജി ഫോട്ടോപാർക്ക്, വാർഡ് മെമ്പർ സ്നേഹലത എന്നിവർ പ്രസംഗിച്ചു. കേരഫെഡ് മാനേജിംഗ് ഡയറക്ടർ ആർ.അശോക് സ്വാഗതവും പ്ലാന്റ് മാനേജർ ആർ .അരവിന്ദ് നന്ദിയും പറഞ്ഞു. റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് കേരള കൗമുദി ഒന്നിലധികം തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതാണ് അധികൃതരുടെ കണ്ണ് തുറപ്പിച്ചത്. കേരഫെഡിന്റെ തനത് ഫണ്ടിൽ നിന്ന് അനുവദിച്ച 1.6 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. പരിസരവാസികളായ 50ഓളം കുടുംബങ്ങൾക്ക് കൂടി റോഡിന്റെ ഗുണം ലഭിക്കും.