ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

Sunday 19 March 2023 1:31 AM IST

കുണ്ടറ: പെരുമ്പുഴയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. രാവിലെ ജീവനക്കാർ വൃത്തിയാക്കാൻ ഗേറ്റ് തുറന്നപ്പോഴാണ് കൗണ്ടറിന്റെ ഷട്ടർ പാതി തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. മദ്യമോപണമോ നഷ്ടപ്പെട്ടിട്ടില്ല. മേശകൾ പരിശോധിച്ച മോഷ്ടാക്കൾ പണം സൂക്ഷിക്കുന്ന ലോക്കർ തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. പുലർച്ചെ രണ്ട് മണിയോടെ രണ്ട് പേർ കെട്ടിടത്തിൽ കടക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്യസംസ്ഥാനക്കാരാണെന്നാണ് പ്രാഥമിക നിഗമനം. കുണ്ടറ പൊലീസ് കേസെടുത്തു.

Advertisement
Advertisement