ഇറച്ചിക്കോഴി വില വരുതിയിലാക്കും: മന്ത്രി ജെ. ചിഞ്ചു റാണി

Sunday 19 March 2023 1:42 AM IST

കൊ​ല്ലം: ഇ​റ​ച്ചി​ക്കോ​ഴി രം​ഗ​ത്ത് മാ​റ്റ​ങ്ങൾ കൊ​ണ്ടു​വ​രാൻ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​താ​യി മ​ന്ത്രി ജെ.ചി​ഞ്ചു​റാ​ണി. ജി​ല്ലാ​ത​ല കർ​ഷ​ക അ​വാർ​ഡു​കൾ കൊ​ട്ടി​യം മൃ​ഗ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തിൽ വി​ത​ര​ണം ചെയ്യുക​യാ​യി​രു​ന്നു മ​ന്ത്രി. ആ​ദ്യ​ഘ​ട്ട​ത്തിൽ ആ​യി​ര​ത്തോ​ളം ഇ​റ​ച്ചി​ക്കോ​ഴി ഫാ​മു​കൾ സ്ഥാ​പി​ക്കും. ഇ​റ​ച്ചി സം​സ്​ക​ര​ണ പ്ലാന്റു​കൾ, അ​വ​ശി​ഷ്ട​ങ്ങൾ മൂ​ല്യ​വർ​ദ്ധി​ത ഉത്​പ​ന്ന​ങ്ങ​ളാ​ക്കു​ന്ന യൂ​ണി​റ്റു​കൾ, ബ്രോ​യ്‌​ലർ ബ്രീ​ഡിം​ഗ് ഫാ​മു​കൾ, കു​ടും​ബ​ശ്രീ വി​പ​ണ​ന കേ​ന്ദ്ര​ങ്ങൾ എ​ന്നി​വ​യുൾ​പ്പെ​ടെ കേ​ര​ള ബ്രാൻഡിൽ ചി​ക്കൻ പു​റ​ത്തി​റ​ക്കും. ഇ​തി​നാ​യി 65.82 കോ​ടി​യു​ടെ പ​ദ്ധ​തി ഉ​ടൻ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കൂടാതെ പു​റ​ത്തുനി​ന്ന് കൊണ്ടവരുന്ന കാ​ലി​ക​ളെ പാർ​പ്പി​ക്കാൻ പ​ത്ത​നാ​പു​ര​ത്തെ പ​ന്ത​പ്ലാ​വിൽ ക്വാ​റ​ന്റൈൻ കേ​ന്ദ്ര​വും ക​ന്നു​കു​ട്ടി​കൾ​ക്ക് തീ​റ്റ നൽ​കാൻ കർ​ഷ​കർ​ക്ക് ധ​ന​സ​ഹാ​യ​വും നൽ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേർ​ത്തു.

മി​ക​ച്ച ക്ഷീ​ര​കർ​ഷ​ക​യാ​യി തി​ര​ഞ്ഞെ​ടു​ത്ത പൂ​ത​ക്കു​ളം കാ​വേ​രി​യിൽ പി.പ്ര​മീ​ള​യ്​ക്ക് 20,000 രൂ​പ​ പു​ര​സ്​കാ​ര​വും മി​ക​ച്ച ജ​ന്തു​ക്ഷേ​മ സം​ഘ​ട​ന​യാ​യ നി​ല​മേൽ അ​ഹിം​സ​യ്​ക്ക് 10,000 രൂ​പ പു​ര​സ്​കാ​ര​വും മ​ന്ത്രി സ​മ്മാ​നി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.കെ.ഗോ​പൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം രേ​ഖ ച​ന്ദ്രൻ അ​ദ്ധ്യ​ക്ഷ​യായി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജ ഹ​രീ​ഷ്, ജി​ല്ലാ മൃ​ഗ സം​ര​ക്ഷ​ണ ഓ​ഫീ​സർ കെ.അ​ജി ലാ​സ്റ്റ്, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സർ ഡോ. സി.പി.അ​ന​ന്ത​കൃ​ഷ്​ണൻ, അ​സി.ഡ​യ​റ​ക​ടർ ഡോ. ഡി.ഷൈൻ കു​മാർ, ഡോ. എ​സ്.പ്രി​യ, ഡോ. കെ.മോ​ഹ​നൻ, ഡോ. ബി.അ​ജി​ത്ത് ബാ​ബു എ​ന്നി​വർ സം​സാ​രി​ച്ചു.