നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി

Monday 20 March 2023 12:43 AM IST

കരിമ്പുഴ: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കരിമ്പുഴ മണ്ഡലം കമ്മിറ്റിയും ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി നേത്ര തിമിര പരിശോധന ക്യാമ്പ് കുലിക്കിലിയാട് എ.എം.എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ചു. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പി.സി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുദേവ്, പി.മോഹനൻ, എം.പി.മോഹൻദാസ്, കെ.രാജൻ, കെ.അസനാർ, സി.കെ.മുഹമ്മദ്, എസ്.ശോഭന എന്നിവർ സംസാരിച്ചു. രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടന്ന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു.