ഗുരുസ്പർശം പരിപാടി നടത്തി
Monday 20 March 2023 12:09 AM IST
കല്ലാച്ചി : ചേലക്കാട് എൽ.പി.സ്കൂൾ 98ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദേശത്തെ വിരമിച്ച അദ്ധ്യാപകരെ ആദരിക്കുന്ന ഗുരുസ്പർശം പരിപാടി നടത്തി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ ഉദ്ഘാടനം ചെയ്തു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജീന്ദ്രൻ കപ്പള്ളി, നാദാപുരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എംസി.സുബൈർ, വാർഡ് മെമ്പർമാരായ എ.കെ. ബിജിത്ത്, സജിത എന്നിവരും കെ.എം.രാജൻ, ആർ.നാരായണൻ, പി.കെ.നാണു, എൻ. കെ.കാർത്യായനി,സി.രാജൻ,വി.പി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ മാനേജർ എ. മോഹനൻ ഉപഹാര സമർപ്പണം നടത്തി. സ്വാഗതസംഘം ചെയർമാൻ പി.പി.സുരേന്ദ്രൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ. പ്രകാശൻ നന്ദിയും പറഞ്ഞു.