റോട്ടറി വിദ്യാലയ വാർഷികം
Monday 20 March 2023 12:09 AM IST
വടകര: റോട്ടറി ബധിര മൂക വിദ്യാലയത്തിന്റ മുപ്പതാം വാർഷികാത്തോടനുബന്ധിച്ച് ടൗൺ ഹാളിൽ നടന്ന കലാപ്രകടനങ്ങൾ നവ്യാനുഭവമായി. കാസർകോട് അസിസ്റ്റന്റ് കളക്ടർ ഡോ.മിഥുൻ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി സി.കെ നാണു മുഖ്യഅതിഥി ആയി. റോട്ടറി പ്രസിഡന്റ് ഡോ. മുഹമ്മദ് മുല്ലക്കാസ് അദ്ധ്യക്ഷതവഹിച്ചു. പ്രധാനാദ്ധ്യാപിക എം.മിനി. റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാനതല മത്സരങ്ങളിൽ പുരസ്‌കാരങ്ങൾ നേടിയ പൂർവ വിദ്യാർത്ഥിനികളായ അഞ്ജനയെയും, നിവേദിതയെയും, മുൻ അദ്ധ്യാപിക കെ. ശ്രുതിലയെയും അനുമോദിച്ചു. നഗരസഭ കൗൺസിലർ ടി. വി.ഹരിദാസ്, സ്കൂൾ മാനേജർ ഡോ.കെ.എം. അബ്ദുള്ള, ഡോ.എ.കെ. രാജൻ, പി.ടി.എ. പ്രസിഡന്റ് എം.കെ. അബ്ദുൽഖാദർ, റോട്ടറി സെക്രട്ടറി ഡോ.അഫ്സൽ ഉസ്മാൻ, കെ.മുഹമ്മദ് സഹൽ, കമ്മ്യൂണിറ്റി സർവീസ് ചെയർമാൻ പി.പി രാജൻ എന്നിവർ പ്രസംഗിച്ചു.