ആറക്ക മുദ്രണം ഉടൻ നിർബന്ധമാക്കരുത്: രാജു അപ്‌സര
Monday 20 March 2023 1:06 AM IST
തിരുവനന്തപുരം: ഏപ്രിൽ ഒന്ന് മുതൽ വിൽക്കുന്ന സ്വർണാഭരണങ്ങളിൽ ആറക്ക എച്ച്.യു.ഐ.ഡി മുദ്രണം നിർബന്ധമാക്കിയ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഉത്തരവ് യുക്തിക്ക് നിരക്കാത്തതാണെന്ന് ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ ദേശീയ വൈസ് പ്രസിഡന്റ് രാജു അപ്സര ആരോപിച്ചു. കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ് സെന്ററുകളില്ല.
സ്റ്റോക്കിലുള്ള ആഭരണങ്ങൾ മുഴുവൻ വിറ്റ് തീരുന്നത് വരെ നാലക്ക മുദ്രണമുള്ളവയുടെ വില്പന അനുവദിക്കുകയോ ചുരുങ്ങിയത് ഒരു വർഷത്തെ സാവകാശം നൽകുകയോ വേണം. ഹാൾമാർക്കിംഗ് വന്നതിന് ശേഷം ഏറ്റവും കൂടുതൽ കടകൾ ലൈസൻസ് എടുത്തിട്ടുള്ളത് കേരളത്തിലായതിനാൽ പ്രശ്നം കൂടുതൽ ബാധിക്കുന്നത് സംസ്ഥാനത്തെ സ്വർണ വ്യാപാരികളെയാണെന്നും രാജു അപ്സര പറഞ്ഞു.