സമഗ്ര വയോജന സംഗമം

Monday 20 March 2023 1:13 AM IST
വടകര ബ്ലോക്ക്പഞ്ചായത്ത് അങ്കണത്തിൽ നടന്ന വയോജന സംഗമംകോഴിക്കോട് ഡി ഡി എം ഒ ഡോ: പീയുഷ് നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

വടകര:ബ്ലോക്ക് പഞ്ചായത്ത് 2022-23. വർഷത്തെ പദ്ധതിയിൽ മടിത്തട്ട് സമഗ്ര വയോജന സംഗമം കോഴിക്കോട് ഡപ്യൂട്ടി ഡി.എം.ഒ.ഡോ.പീയൂഷ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വയോജന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തെ ആധാരമാക്കി യു.എൽ.സി.സി.എസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.എം.കെ.ജയരാജ് പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ആയിഷ ഉമ്മർ അഴിയൂർ, പി.ശ്രീജിത്ത്-ഒഞ്ചിയം, ഷക്കീല ഈങ്ങോളി - ഏറാമല, ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള, ബ്ലോക്ക് പഞ്ചായത്ത് സ്റ്രാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ശശികല ദിനേശൻ, കെ.എം.സത്യൻ, കെ.പി.സൗമ്യ. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാമള കൃഷ്ണാർപ്പിതം എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.സന്തോഷ് കുമാർ സ്വാഗതവും സി.ഡി.പി.ഒ പുഷ്പലത പി.നന്ദിയും പറഞ്ഞു.