ചോമ്പാൽ മാപ്പിള എൽ.പി സ്കൂൾ വാർഷികാഘോഷം

Monday 20 March 2023 12:35 AM IST
ചോമ്പാൽ മാപ്പിള എൽ പി സ്കൂൾ തൊണ്ണൂറ്റി നാലാം വാർഷികാഘോഷം കെ .മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യന്നു

വടകര : ചോമ്പാൽ മാപ്പിള എൽ.പി സ്കൂൾ 94ാം വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകൻ പി.കെ കോയയുടെ യാത്രയയപ്പ് സമ്മേളനവും കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്‌തു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. മുൻകാല അദ്ധ്യാപകരെയും, പാചക സേവന രംഗത്ത് നാൽപത് വർഷം പൂർത്തിയാക്കുന്ന കെ.പി.കാർത്യായനിയമ്മയെയും ചോമ്പാല എ.ഇ.ഒ എം.ആർ വിജയൻ ആദരിച്ചു. പ്രധാനാദ്ധ്യാപിക വി.കെ അബിഷ. റിപ്പോർട്ട് അവതരിപ്പിച്ചു.കോട്ടയിൽ രാധാകൃഷ്ണൻ, പ്രമോദ് മാട്ടാണ്ടി, ടി.ജി.നാസർ , കെ.പി.ചെറിയ കോയ തങ്ങൾ, കെ.പി.ഗോവിന്ദൻ, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി,കാസിം നെല്ലോളി,ശ്രീധരൻ കൈപ്പാട്ടിൽ, കെ.പി.രവീന്ദ്രൻ, വി.പി പ്രകാശൻ.,ടി.സി, രാമചന്ദ്രൻ, നസീർ വീരോളി, പി നഹാസ്. തുടങ്ങിയവർ പ്രസംഗിച്ചു.