സംസ്ഥാന കബഡി ടൂർണ്ണമെന്റ് സമാപിച്ചു

Monday 20 March 2023 12:06 AM IST
സംസ്ഥാന കബഡി ടൂർണ്ണമെന്റ് സമാപന സമ്മേളനം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു.

ചെറുവത്തൂർ: കാവുംചിറയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നു വന്ന യുവജന ക്ഷേമ ബോർഡ് സംസ്ഥാന കബഡി ടൂർണ്ണമെന്റ് സമാപിച്ചു. സമാപന സമ്മേളനം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, യുവജന ക്ഷേമ വകുപ്പ് മെമ്പർമാരായ വി.കെ. സനോജ്, എം.പി. ഷെറിൻ, വി.ഡി. പ്രസന്നകുമാരി, ഷെറിഫ് പാലൊളി, നേതാക്കളായ എ. അമ്പൂഞ്ഞി, കെ.സുധാകരൻ, കെ.വി. സുധാകരൻ, ടി.സി.എ. റഹ്മാൻ, എ.ജി. ബഷീർ സംസാരിച്ചു. ദീപു പ്രേംനാഥ് സ്വാഗതവും എ.വി. ശിവപ്രസാദ് നന്ദിയും പറഞ്ഞു.