ജില്ലാതല ഭാഷോത്സവം

Monday 20 March 2023 12:07 AM IST
ഭാഷോത്സവം നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സമഗ്ര ശിക്ഷാ കാസർകോടിന്റെ ജില്ലാതല ഭാഷോത്സവം പി. സ്മാരകത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഡി. നാരായണ അദ്ധ്യക്ഷനായി. ഡയറ്റ് പ്രിൻസിപ്പൽ കെ. രഘുരാം ഭട്ട് മുഖ്യാതിഥിയായി. ഡി.ഡി.ഇ സി.കെ വാസു സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എം.എം മധുസൂദനൻ, കെ.പി രഞ്ജിത്ത്, കെ. ശങ്കരൻ, പി. മുരളീധരൻ, എ.ഇ.ഒ അഹമ്മദ് ഷരീഫ് കുരിക്കൾ, പി. വേണുഗോപാലൻ, കെ.വി രാജേഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് തല ഭാഷോത്സവങ്ങളിൽ നിന്നു തിരഞ്ഞെടുത്ത 100 കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ജില്ലാതല ഭാഷോത്സവം നടത്തിയത്. ബാബു മണ്ടൂർ, രാധാകൃഷ്ണ, സി.പി ശുഭ, അനീഷ് വെങ്ങാട്ട് ക്ലാസെടുത്തു. ഭാഷാ പ്രദർശനം, കവിയരങ്ങ്, പുസ്തക പ്രദർശനവും വില്പനയും, സാഹിത്യ രചന അവതരണം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു.

Advertisement
Advertisement