എ.ടി.കെ ഇനി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്

Sunday 19 March 2023 10:06 PM IST

മഡ്ഗാവ് : ഇത്തവണത്തെ ഐ.എസ്.എൽ ചാമ്പ്യന്മാരായ എ.ടി.കെ മോഹൻ ബഗാൻ അടുത്ത സീസൺ മുതൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്നാവും അറിയപ്പെടുകയെന്ന് ക്ളബ് ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചു. ഇന്നലെ ചാമ്പ്യന്മാരായ ശേഷം ഫൈനൽ വേദിയായിരുന്ന ഗോവയിൽ വച്ചാണ് ഗോയങ്ക ഈ പ്രഖ്യാപനം നടത്തിയത്. ഐ.പി.എല്ലിൽ ഗോയങ്കയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സ് എന്ന ടീമുമുണ്ട്.

കഴിഞ്ഞ രാത്രി നടന്ന ഫൈനലിൽ ബെംഗളുരു എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് എ.ടി.കെ കിരീടം നേടിയത്. നി​ശ്ചി​ത​ ​സ​മ​യ​ത്ത് ​ഇ​രു​ ​ടീ​മു​ക​ളും​ 2​-2​ന് ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞ​തോ​ടെ​യാ​ണ് ​ക​ളി​ ​എ​ക്സ​ട്രാ​ടൈ​മി​ലേ​ക്കും​ ​ഷൂ​ട്ടൗ​ട്ടി​ലേ​ക്കും​ ​ക​ട​ന്ന​ത്.​ ​ബ്രൂ​ണോ​ ​റാ​മി​റെ​സി​ന്റെ​ ​പെ​നാ​ൽ​റ്റി​ ​കി​ക്ക് ​ഉ​ജ്ജ്വ​ല​മാ​യി​ ​സേ​വ് ​ചെ​യ്ത​ ​എ.​ടി.​കെ​ ​ഗോ​ളി​ ​വി​ശാ​ൽ​ ​ഖേ​യ്ത്താ​ണ് ​മ​ത്സ​ര​ത്തി​ന് ​വി​ധി​യെ​ഴു​തി​യ​ത്.​ ​പാ​ബ്ളോ​ ​പെ​ര​സി​ന്റെ​ ​കി​ക്കും​ ​പാ​ഴാ​യ​ത് ​ബെം​ഗ​ളു​രു​വി​ന് ​തി​രി​ച്ച​ടി​യാ​യി.

ലീഗിലെ ഇത്തവണത്തെ ഗോൾഡൻ ഗ്ളവ് പുരസ്കാരത്തിന് എ.ടി.കെയുടെ ഗോളി വിശാൽ ഖേയ്ത് അർഹനായി. ഒഡിഷയുടെ ഡിയാഗോ മൗറീഷ്യോയ്ക്കാണ് ഗോൾഡൻ ബൂട്ട്. ബംഗളുരുവിന്റെ ശിവശക്തി നാരായണൻ എമർജിംഗ് പ്ളേയർ ആയപ്പോൾ മുംബയ് സിറ്റിയുടെ ഇന്ത്യൻ താരം ലാലിയൻസുവാല ചാംഗ്തെ ഹീറോഒഫ് ദ ലീഗ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കേരള ബ്ളാസ്റ്റേഴ്സ് ഇത്തണവത്തെ മികച്ച മൈതാനത്തിനുള്ള 10 ലക്ഷം രൂപയുടെ പുരസ്കാരം സ്വന്തമാക്കി.

6കോടി രൂപയാണ് ജേതാക്കളായ എ.ടി.കെ മോഹൻ ബഗാന് ലഭിച്ചത്.

3 കോടി രൂപയാണ് റണ്ണർ അപ്പുകളായ ബംഗളുരു എഫ്.സിക്ക് ലഭിച്ചത്.

എ.ടി.കെ മോഹൻ ബഗാൻ എന്ന പേരിൽ ആദ്യമായാണ് കൊൽക്കത്താ ക്ളബ് ഐ.എസ്.എൽ കിരീടം നേടുന്നത്.