ശാസ്താക്കൂട്ടം ജനകീയ സമിതി ഉദ്ഘാടനം

Monday 20 March 2023 12:33 AM IST
ശാസ്താ സമിതി രജ്ഞിത്ത് ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ഇടക്കൊച്ചി വില്ലേജ് പരിധി കേന്ദ്രീകരിച്ച് സേവന സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ശാസ്താകൂട്ടം ജനകീയ സമിതിക്ക് രൂപം നൽകി. ഇടക്കൊച്ചി വില്ലേജ് ഓഫീസ് പരിസരത്ത് നടത്തിയ സംഘടനാ രൂപീകരണ ചടങ്ങ് നഗരസഭാ അംഗം സി.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. തണൽമരം വീണ് ശരീരം തളർന്ന മിഥുന് സംഘടനയുടെ നേതൃത്വത്തിൽ പാൽ ഉത്പന്നങ്ങൾ വില്പന നടത്തുന്ന കട നിർമ്മിച്ചു നൽകി. അരുൺ കുമാർ അദ്ധ്യക്ഷനായി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത്, എം.എസ്. ശോഭിതൻ, എ.എം. ഷെരീഫ്, കെ.കെ. റോഷൻ കുമാർ, കെ.പി. മണിലാൽ, എം.എച്ച്. ഹരീഷ് , പ്രവിദ അനീഷ്, മിഥുൻ കുമാർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement