കൊച്ചി ബിനാലെ അദ്ഭുതകരം: മല്ലിക സാരാഭായ്
Monday 20 March 2023 12:33 AM IST
കൊച്ചി: ഉണർവും അവബോധവും പകരുന്ന ആശയമാണ് കൊച്ചി ബിനാലെ മുന്നോട്ടുവയ്ക്കുന്നതെന്ന് നർത്തകിയും ആക്റ്റിവിസ്റ്റുമായ മല്ലിക സാരാഭായ് പറഞ്ഞു. ബിനാലെ കാണാൻ മാത്രമായി എല്ലാ തവണയും കൊച്ചിയിൽ വരുന്നത് പുതുമുഖ ആർട്ടിസ്റ്റുകളുടെ അവതരണങ്ങൾ ആസ്വദിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഇത്തവണയും നിരവധി പുതിയ കലാകാരന്മാരുടെ ശക്തമായ സൃഷ്ടികളുണ്ട്.
കേരളത്തിന്റെ സമ്പന്നവും ഊർജ്ജസ്വലവുമായ കലാ സാംസ്‌കാരിക പാരമ്പര്യം പരിപോഷിപ്പിക്കാൻ ബിനാലെ നിർണായക പങ്കുവഹിക്കുമെന്നും അവർ പറഞ്ഞു.