തൃപ്പൂണിത്തുറയിൽ ജനജാഗ്രതാ സംഗമം
Monday 20 March 2023 12:32 AM IST
തൃപ്പൂണിത്തുറ: ബ്രഹ്മപുരം മാലിന്യ സംഭരണ കേന്ദ്രത്തിലെ അഗ്നിബാധയ്ക്കും വിഷവാതകപ്പുക വ്യാപനത്തിനും ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും കൊച്ചിയെ ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും തൃപ്പൂണിത്തുറയിൽ ചേർന്ന ജനജാഗ്രതാ സംഗമം ആവശ്യപ്പെട്ടു.
പ്രൊഫ. കെ. അരവിന്ദാക്ഷൻ സംഗമം ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഫ്രാൻസിസ് കളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.പി. മത്തായി, സി.ആർ നീലകണ്ഠൻ, പ്രൊഫ. ജോർജ് ജോസഫ്, അഡ്വ. ഷെറി ജെ. തോമസ്, ജി.ആർ. സുഭാഷ്, പ്രൊഫ. സൂസൻ ജോൺ, ട്രൂറാ കൺവീനർ വി.സി. ജയേന്ദ്രൻ, എം.പി ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.