ഹിൽ ഇന്ത്യയ്ക്കായി യൂണിയനുകളുടെ നിവേദനം

Monday 20 March 2023 12:37 AM IST
ഹിൽ ഇന്ത്യാ ലിമിറ്റഡിലെ യൂണിയൻ നേതാക്കൾ ശശി തരൂർ എം പി യെ കണ്ട് നിവേദനം നൽകുന്നു

കളമശേരി: കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച ഉദ്യോഗമണ്ഡൽ യൂണിറ്റായ ഹിൽ ഇന്ത്യയെ സംരക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയൻ നേതാക്കളായ കെ.എൻ. രൂപേഷ് (ബി.എം.എസ്), വി.എ. സക്കീർ (സി.ഐ.ടി.യു), ബി. മനോജ് (ഐ.എൻ.ടി.യു.സി) എന്നിവർ ശശി തരൂർ എം.പിക്ക് നിവേദനം നൽകി.

ഹിൽ ഇന്ത്യ ഉദ്യോഗമണ്ഡൽ യൂണിറ്റിന് വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാവുന്ന 34.27 ഏക്കർ സ്ഥലവും വാണിജ്യ ആവശ്യത്തിനുള്ള 8.95 ഏക്കറും ഫ്രീ ഹോൾഡ് ലീസ് ലാൻഡായി 13.96 ഏക്കറുണ്ട്. ഇതെല്ലാം ഫലപ്രദമായി ഉപയോഗിക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സ്ഥാപനം ഇല്ലാതാകുമ്പോൾ കീടനാശിനി വിപണി സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലാകുമെന്നും നിവേദനത്തിൽ പറയുന്നു.