സി.എം.എ നാഷണൽ മാനേജ്‌മെന്റ് ഫെസ്റ്റ്

Monday 20 March 2023 12:43 AM IST
സി.എം.എ ആൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെസ്റ്റ് പ്രഗതി ശങ്കർ പി. പണിക്കർ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്നു. അനന്തു സജീവ്, ലജീഷ് കെ.എൽ., ആര്യ വേണുഗോപാൽ, തോമസ് ടി.വി. എന്നിവർ സമീപം

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അസോസിയേഷൻ ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രഗതി നാഷണൽ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. എസ്.ഐ.ആർ.സി ചെയർമാൻ ശങ്കർ പി. പണിക്കർ ഉദ്ഘാടനം ചെയ്തു. ബിസിനസ് ക്വിസ്, ബ്ലോക്ക് ആൻഡ് ടാക്കിൾ, ബെസ്റ്റ് മാനേജ്‌മെന്റ് ടീം, പ്രൊഡക്ട് ലോഞ്ച്, ഡിസൈൻ ലോഞ്ച്, ബെസ്റ്റ് മാനേജർ ഗെയിം തുടങ്ങിയവ അരങ്ങേറി. ഉദ്ഘാടന ചടങ്ങിൽ കൊച്ചി ഘടകം ചെയർമാൻ കെ.എൽ. ലജീഷ്, വൈസ് ചെയർമാൻ ടി.വി.തോമസ്, സ്റ്റുഡന്റ് കമ്മിറ്റി ചെയർമാൻ അനന്തു സജീവ്, ചെയർപേഴ്‌സൺ ആര്യ വേണുഗോപാൽ എന്നിവർ സംസാരിച്ചു.

Advertisement
Advertisement