ഗൈനക്കോളജി വിദഗ്ദ്ധരുടെ സമ്മേളനം
Monday 20 March 2023 12:43 AM IST
കൊച്ചി: ഇന്ത്യൻ അസോസിയേഷൻ ഒഫ് ഗൈനക്കോളജിക്കൽ എൻഡോസ്‌കോപ്പിസ്റ്റുകളുടെ (ഐ.എ.ജി.ഇ) ദേശീയ സമ്മേളനം കൊച്ചി ലേ മെറിഡിയനിൽ ആരംഭിച്ചു. ഇന്ന് സമാപിക്കും.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡോ.പി.ജി. പോൾ, ഐ.എ.ജി.ഇ പ്രസിഡന്റ് ഡോ. ഭാസ്‌കർ പാൽ, നിയുക്ത പ്രസിഡന്റ് ഡോ.പണ്ഡിറ്റ് പാലസ്‌കർ, സെക്രട്ടറി ഡോ.അതുൽ ഗണത്ര, ഡോ. സുബാഷ് മല്യ, ഡോ.കല്യാൺ ബർമഡെ, ഡോ.സുധാ ടണ്ടൻ, ഡോ.സുജൽ മുൻഷി എന്നിവർ സംസാരിച്ചു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ദ്ധർ നടത്തുന്ന ശസ്ത്രക്രിയകൾ സമ്മേളനവേദിയിൽ തത്സമയം പ്രദർശിപ്പിക്കും.