കെ.എസ്.ആർ.ടി.സി: ബോഡി നിർമ്മാണ കരാർ അംഗീകൃത സ്ഥാപനങ്ങൾക്ക് മാത്രം; സി.എം.ഡി

Monday 20 March 2023 1:50 AM IST

കണ്ണൂർ: കെ.എസ്.ആർ.ടി.സി ബോഡി നിർമ്മാണത്തിനുള്ള ടെൻഡർ സുതാര്യമാണെന്നും, കേന്ദ്ര സർക്കാർ അംഗീകൃത ടെസ്റ്റിംഗ് ഏജൻസികൾ അക്രഡിറ്റേഷൻ നൽകിയിട്ടുളളവർക്ക് മാത്രമേ ബസ്‌ ബോഡി നിർമ്മാണം നടത്താൻ കഴിയൂവെന്നും സി.എം.ഡി ബിജു പ്രഭാകർ പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ സെൻട്രൽ വർക്ക്‌ഷോപ്പിനു മാത്രമാണ് ബസ് ബോഡി അക്രഡിറ്റേഷൻ മുമ്പ് ഉണ്ടായിരുന്നത്. ഇപ്പോഴില്ല. വിവിധ കമ്പനികളുടെ വിവിധ മോഡലുകൾക്കാണ് ബോഡി നിർമ്മാണത്തിനായി ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നത്.കെ.എസ്.ആർ.ടി.സി. ഇ ദർഘാസ് ക്ഷണിച്ച് സ്റ്റോർ പർച്ചേസ് മാന്വലിൽ പറഞ്ഞിട്ടുള്ളതിൽ അധികമായി പല നടപടികളും സ്വീകരിച്ചാണ് പർച്ചേസ് നടത്തുന്നത് -.

കർണാടകത്തിലെ പ്രകാശ് എന്ന സ്ഥാപനത്തിലാണ് ബസ് ബോഡി നിർമ്മിക്കുന്നത്. നിർമ്മാണ ചെലവ് 15,98,900 രൂപയാണ്.ബോഡി ബിൽഡിംഗിന് ബസ് ഒന്നിന് 30 ലക്ഷം രൂപ വീതം 180 കോടി രൂപയ്ക്കാണ് കരാറെന്നും, 90 കോടി രൂപ അധികമായി ചെലവാക്കിയെന്നും പറയുന്നത് ശരിയല്ല.നിലവിൽ വിതരണ ഉത്തരവ് നൽകിയിരിക്കുന്നത് 131 ബസുകൾക്കാണ്. അതിന് 50 കോടി രൂപ മാത്രമാണ് ചെലവെന്നും

സി.എം.ഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisement
Advertisement