ഈമാസം വിദേശ നിക്ഷേപം 11,500 കോടി

Monday 20 March 2023 1:54 AM IST

മുംബയ്: വിദേശ നിക്ഷേപകർ ഈമാസം ഇതുവരെ 11,500 കോടി രൂപ ഇന്ത്യൻ ഇക്വിറ്റികളിൽ നിക്ഷേപിച്ചു. അദാനി ഗ്രൂപ്പ് കമ്പനികളിൽ യുഎസ് ആസ്ഥാനമായ ജിക്യുജി പാർട്‌നേഴ്‌സ് നടത്തിയ നിക്ഷേപമാണ് ഇതിൽ പ്രധാനം. അതേസമയം സിലിക്കൺ വാലി, സിഗ്നേച്ച്വർ ബാങ്കുകളുടെ തകർച്ചയും ആഗോള പ്രതിസന്ധികളും കാരണം വരും ദിവസങ്ങളിൽ വിദേശ നിക്ഷേപകർ ജാഗ്രത പുലർത്താനാണ് സാധ്യത. ഡെപോസിറ്ററികളിൽ നിന്നുള്ള കണക്കുപ്രകാരം മാർച്ച് 17 വരെ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്പിഐ) 11,495 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. അതേസമയം ഫെബ്രുവരിയിൽ 5,294 കോടി രൂപയും ജനുവരിയിൽ 28,852 കോടി രൂപയും പിൻവലിക്കപ്പെട്ടു.

2023 കലണ്ടർ വർഷത്തിൽ ഇതുവരെ 22,651 കോടി രൂപയുടെ എഫ്പിഐ വിൽപന നടന്നു. കടവിപണിയിൽ നിന്നും തിരിച്ചൊഴികിയത് 2,550 കോടി രൂപയാണ്.