വിദേശനാണ്യ ശേഖരം മൂന്ന് മാസത്തെ താഴ്ചയിൽ

Monday 20 March 2023 1:59 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 2.4 ബില്യൺ ഡോളർ ഇടിഞ്ഞ് 560 ബില്ല്യൺ ഡോളറായി. കഴിഞ്ഞ മൂന്ന് മാസത്തെ താഴ്ന്ന നിലയിലേക്കാണ് കുറഞ്ഞിരിക്കുന്നതെന്ന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് 10ന് അവസാനിച്ച ആഴ്ചയിലെ കണക്കു പ്രകാരം കഴിഞ്ഞ ഡിസംബറിനുശേഷം ഇതാണ് ആദ്യമായി ഇത്രയും താഴുന്നത്.

രൂപയുടെ മൂല്യമിടിവ് തടയാൻ ആർബിഐ നടത്തിയ ഇടപെടൽ വിദേശ വിനിമയ കരുതൽ ശേഖരം കുറയുന്നതിന് കാരണമായി.

കറൻസി മാർക്കറ്റിലുള്ള ആർബിഐയുടെ ഇടപെടലിനെ തുടർന്ന് വിദേശ കറൻസി ആസ്തികളിൽ 45.86 ബില്ല്യൺ കുറഞ്ഞ് 59.49ബില്യൺ ഡോളറിലെത്തി. ഇതോടെ വിദേശവിനിമയ കരുതൽ ശേഖരം കുറയുകയായിരുന്നു. സ്വർണ ശേഖരത്തിൽ 110 ബില്ല്യൺ ഡോളർ കുറവാണുണ്ടായിരിക്കുന്നത്.

സ്വർണശേഖരം 41.92 ബില്ല്യൺ ഡോളറിന്റേതായി.

2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യൺ ഡോളറിലെത്തിയത്. ഫെഡ് റിസർവ് പലിശനിരക്ക് ഉയർത്തി ഡോളറിനെ ശക്തിപ്പെടുത്തുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. ആഭ്യന്തര വളർച്ച കുറയുന്ന സാഹചര്യത്തിൽ വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നതും രൂപയെ പ്രതികൂലമായി ബാധിച്ചു.