തോട്ടം മേഖലയ്ക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണം

Monday 20 March 2023 12:00 AM IST

കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ തോട്ടം മേഖലയ്ക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. നല്ല കൂലി, ആരോഗ്യപരിരക്ഷ, ഭവനപദ്ധതി, തോട്ടം തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനുള്ള സംവിധാനങ്ങൾ എന്നിവ പാക്കേജിൽ ഉൾപ്പെടുത്തണം. തോട്ടം തൊഴിലാളികളുടെ വേതനം 700 രൂപയാക്കി സർക്കാർ നോട്ടിഫിക്കേഷൻ ഇറക്കണം. തോട്ടം മേഖലയിലെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വില്പനയിൽ നിന്നുള്ള വിഹിതം തൊഴിലാളികളുടെ കൂലിയിൽ ഉൾപ്പെടുത്തണം.