പേമാരിയിലും കൊടുംചൂടിലും തകരില്ല, റോഡുകൾക്ക് ഇനി എഫ്.ഡി.ആർ കരുത്ത്

Monday 20 March 2023 12:00 AM IST

തിരുവനന്തപുരം: റോഡിന്റെ അടിത്തറ ശക്തിപ്പെടുത്തി കൂടുതൽ കാലം നിലനിൽക്കാൻ നിർമ്മാണത്തിൽ ഫുൾ ഡെപ്ത് റിക്ളമേഷൻ (എഫ്.ഡി.ആർ ) എന്ന പുതിയ സാങ്കേതിക വിദ്യ പരീക്ഷിച്ച് പൊതുമരാമത്ത് വകുപ്പ്. റോഡ് നവീകരണത്തിൽ പാറയും മണലും മെറ്റലുമുൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ പരമാവധി പുനരുപയോഗം സാദ്ധ്യമാക്കുന്ന രീതിയാണിത്. തിരുവനന്തപുരം ജില്ലയിൽ മലയോര മേഖലയിലടക്കം അഞ്ചു റോഡുകളുടെ നിർമ്മാണമാണ് ഇത്തരത്തിൽ നടക്കുന്നത്. എഫ്‌.ഡി.ആർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം മിറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ.

എഫ്.ഡി.ആർ

നിലവിലെ റോഡ് ടാറായാലും കോൺക്രീറ്റായാലും ഉപരിതലം മുതൽ താഴേക്ക് നിശ്ചിത ആഴത്തിൽ ഇളക്കിയെടുത്ത് വലിയ പാളികളെ പൂർണമായും ചെറിയകഷണങ്ങളാക്കും.അത് യന്ത്ര സഹായത്താൽ കുഴച്ചുമറിച്ച് സിമന്റും സോയിൽ സ്റ്റെബിലൈസറും കലർത്തി വെള്ളം ഒഴിച്ച് റോഡ് റോളർ ഉപയോഗിച്ച് നന്നായി ഉറപ്പിക്കും. റോഡിന്റെ ഉപരിതലം കോൺക്രീറ്റ് പ്രതലം പോലെയാകും. ഇതിന് മീതെ ബിറ്റുമിനസ് കോൺക്രീറ്റ് ചെയ്തുള്ള നിർമ്മാണ രീതിയാണ് എഫ്.ഡി.ആർ.

നേട്ടങ്ങൾ

■റോഡ് നവീകരണത്തിന് പാറ, മണൽ , മെറ്റൽ, പാറപ്പൊടി എന്നിവ വീണ്ടും വേണ്ടിവരുന്നില്ല.

■ചെലവ് കുറയ്ക്കും. റോഡിന്റെ പൊക്കമോ വ്യാപ്തിയോ വ്യത്യാസപ്പെടില്ല.

■ റോഡിന് ഈടും ബലവും കൂടും.

■വെള്ളമിറങ്ങിയും വേനലിൽ ടാർ ഉരുകിയും റോഡിന്റെ ഉപരിതലത്തിന് കേടുപാടോ ബലക്ഷയമോ ഉണ്ടാകില്ല

എഫ്‌.ഡി.ആർ സാങ്കേതികവിദ്യ റോഡുകളുടെ ഈടു നിൽപ്പിന് പ്രധാനമാണ്. അത് കാലാവസ്ഥയെ പ്രതിരോധിക്കും. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നിർമ്മാണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

-പി.എ. മുഹമ്മദ് റിയാസ് ,

പൊതുമരാമത്ത് മന്ത്രി.

ഗ്രീ​ൻ​ഫീ​ൽ​ഡ് ​ഹൈ​വേ​:​ ​ന​ഷ്ട​പ​രി​ഹാര പാ​ക്കേ​ജി​ന് ​പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ദേ​ശീ​യ​പാ​ത​ 744​ന്റെ​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ലി​ന് ​ന​ഷ്ട​പ​രി​ഹാ​ര​ ​പാ​ക്കേ​ജ് ​അ​നു​വ​ദി​ക്കു​ന്ന​ത് ​പ​രി​ഗ​ണി​ക്കു​മെ​ന്ന് ​കേ​ന്ദ്ര​ ​റോ​ഡ് ​ഗ​താ​ഗ​ത​വും​ ​ദേ​ശീ​യ​പാ​ത​യും​ ​വ​കു​പ്പ് ​മ​ന്ത്രി​ ​ഉ​റ​പ്പ് ​ന​ൽ​കി​യ​താ​യി​ ​എ​ൻ.​കെ.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി​ ​അ​റി​യി​ച്ചു.​ ​ദേ​ശീ​യ​പാ​ത​ 66​ന്റെ​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ലി​ന് ​സ​മാ​ന​മാ​യ​ ​വ്യ​വ​സ്ഥ​ക​ൾ​ ​ത​ന്നെ​ ​ദേ​ശീ​യ​പാ​ത​ 744​ ​ഗ്രീ​ന്‍​ഫീ​ല്‍​ഡ് ​ഹൈ​വേ​യു​ടെ​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ലി​നും​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​മ​ന്ത്രി​യു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ലാ​ണ് ​ഉ​റ​പ്പ് ​ല​ഭി​ച്ച​ത്.​ ​ദേ​ശീ​യ​പാ​ത​ 744​ന്റെ​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ലി​ന് ​കെ​ട്ടി​ട​ങ്ങ​ളു​ടെ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​നി​ശ്ച​യി​ക്കു​ന്ന​തു​മാ​യി​ ​ഉ​യ​ർ​ന്നു​ ​വ​ന്ന​ ​ആ​ശ​ങ്ക​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​വി​ഷ​യം​ ​മ​ന്ത്രി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​ ​കൊ​ണ്ടു​വ​ന്ന​ത്.​ ​ദേ​ശീ​യ​പാ​ത​ 66​ന്റെ​ ​വ്യ​വ​സ്ഥ​ക​ൾ​ക്ക് ​സ​മാ​ന​മാ​യ​ ​വ്യ​വ​സ്ഥ​ക​ൾ​ ​ദേ​ശീ​യ​പാ​ത​ 744​ന്റെ​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ലി​നും​ ​ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി​ ​ഉ​ന്ന​ത​ത​ല​ ​ച​ർ​ച്ച​ ​ന​ട​ത്തി​യ​താ​യും​ ​എം.​പി​ ​അ​റി​യി​ച്ചു.