സ്കൂൾ വാർഷികം

Monday 20 March 2023 12:39 AM IST

മല്ലപ്പള്ളി : കുളത്തൂർ ഗവ.എൽ.പി സ്കൂളിന്റെ 111-ാമത് വാർഷികവും രക്ഷാകർത്തൃ ദിനവും പഠനോത്സവവും കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. കോട്ടാങ്ങൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജമീലാബീവി, പഞ്ചായത്ത്‌ അംഗങ്ങളായ ദീപ്തി ദാമോദരൻ, കരുണാകരൻ, അഖിൽ എസ് നായർ, അഞ്ചു സദാനന്ദൻ, തേജസ്‌ ,ഹെഡ്മിസ്ട്രസ് ജ്യോതി, പി ടി എ പ്രസിഡന്റ് ഗോപകുമാർ, അദ്ധ്യാപകരായ റജീനാബീവി.എം.കെ, റംല ബീവി ടി.ച്ച് , ഷാഫിനമോൾ പി.എ, ഹാഷിം.ടി.എച്ച്, സ്കൂൾ ലീഡർ അക്ഷരാഅനിൽ എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണം, സമ്മാനദാനം, പൂർവ്വ വിദ്യാർത്ഥി സംഗമം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.