പ്രവാസി ഫെഡറേഷൻ മണ്ഡലം സമ്മേളനം
Monday 20 March 2023 12:43 AM IST
കോന്നി : പാർപ്പിടമില്ലാത്ത എല്ലാ പ്രവാസികൾക്കും വീട് നിർമ്മിച്ച് നല്കണമെന്ന് പ്രവാസി ഫെഡറേഷൻ കോന്നി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ ഉദ്ഘാടനം ചെയ്തു. വി.കെ.പുരുഷോത്തമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി കെ.രാജേഷ്, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എ.ദീപകുമാർ, സുനിൽഖാൻ, സുലൈമാൻ എന്നിവർ സംസാരിച്ചു. രാജേഷ് (രക്ഷാധികാരി), സുനിൽഖാൻ (കൺവീനർ) എന്നിവർ അടങ്ങുന്ന ഒൻപത് അംഗ കമ്മിറ്റി രൂപീകരിച്ചു.