റോഡ് പൊട്ടിപ്പൊളിഞ്ഞു

Monday 20 March 2023 12:44 AM IST

റാന്നി : വൺവേ വഴി കടന്നുവരുന്ന ബസുകൾക്ക് സ്റ്റാൻഡിലേക്ക് പ്രവേശിക്കാനും തിരികെ പോകാനും ക്രമീകരിച്ച റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ. ഇട്ടിയപ്പാറ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന പ്രധാന വഴിയാണിത്. കോൺക്രീറ്റ് ചെയ്ത റോഡിൻറെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ബസുകൾക്ക് പുറമെ സ്റ്റാൻഡിലേക്ക് യാത്രക്കാരെ എത്തിക്കാൻ വരുന്ന ഓട്ടോ, കാർ ഉൾപ്പടെയുള്ള ചെറുവാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. അധികൃതർ ഇടപെട്ടു റോഡ് നന്നാക്കി സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നാണ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ആവശ്യം.