രശ്മിയുടെ റോസിസ്മൃതിയിൽ ആയിഷാത്ത നാളെ

Monday 20 March 2023 12:52 AM IST

മലപ്പുറം: മലയാള സിനിമയിലെ ആദ്യ നായികയായ പി.കെ.റോസി എന്ന രാജമ്മയെ ഗൂഗിൾ മുഖമുദ്രയാക്കിയ ഈ സന്ദർഭത്തിൽ, അവരെ രശ്മി ഫിലിം സൊസൈറ്റി വീണ്ടെടുക്കുന്നു: റോസിസ്മൃതിയിൽഐഷാത്ത എന്ന പരിപാടിയിലൂടെ. പ്രശസ്ത അഭിനേത്രി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യും. മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിക്കും. ബഷീർ ചുങ്കത്തറ ആശംസ അർപ്പിക്കും. സംവിധായകൻ കമൽ, നോവലിസ്റ്റും തിരക്കഥാകാരനുമായ വിനു എബ്രഹാം, കവി കുരീപ്പുഴ ശ്രീകുമാർ എന്നിവർ ഓൺ ലൈനിൽ വരും. സെല്ലുലോയ്ഡ് എന്ന ചിത്രം പ്രദർശിപ്പിക്കും. മാർച്ച് 21 വൈകിട്ട് അഞ്ചിന് എൻ.ജി.ഒ.യൂണിയൻ ഓഡിറ്റോറിയത്തിലാണ് പരിപാടി. അവിടെ അംഗത്വ കൗണ്ടർ പ്രവർത്തിക്കും. പ്രസിഡന്റ് മണമ്പൂർ രാജൻബാബുവിന്റെ അദ്ധ്യക്ഷത വഹിക്കും.ബഷീർ ചുങ്കത്തറ ആശംസ അർപ്പിക്കും.