ചൂ​ടിൽ കുളിരായി ട​ൺ​ ​ക​ണ​ക്കി​ന് ​ആശ്വാസം

Monday 20 March 2023 12:57 AM IST

ച​ങ്ങ​രം​കു​ളം​:​ ​ചു​ട്ട് ​പൊ​ള്ളു​ന്ന​ ​ചൂ​ടി​ന് ​ആ​ശ്വാ​സ​മേ​കാ​ൻ​ ​പാ​ത​യോ​ര​ങ്ങ​ളി​ൽ​ ​ത​ണ്ണി​മ​ത്ത​ൻ​ ​വി​പ​ണി​ ​സ​ജീ​വ​മാ​കു​ന്നു.​ ​ട​ൺ​ക​ണ​ക്കി​ന് ​ത​ണ്ണി​മ​ത്ത​നാ​ണ് ​ദി​നം​പ്ര​തി​ ​ജി​ല്ല​യി​ലെ​ ​പാ​ത​യോ​ര​ങ്ങ​ളി​ൽ​ ​വി​റ്റ​ഴി​ക്കു​ന്ന​ത്.​ ​സീ​സ​ണാ​യ​തോ​ടെ​ ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​നി​ന്ന് ​ദി​വ​സ​വും​ ​നി​ര​വ​ധി​ ​ത​ണ്ണി​മ​ത്ത​ൻ​ ​ലോ​ഡു​ക​ളാ​ണ് ​ജി​ല്ല​യി​ലേ​ക്കെ​ത്തു​ന്ന​ത്.​ ​കി​ലോ​യ്ക്ക് 18​ ​മു​ത​ൽ​ 22​ ​രൂ​പ​ ​വ​രെ​യാ​ണ് ​ചി​ല്ല​റ​വി​ൽ​പ്പ​ന.​ ​റം​സാ​ൻ​ ​വി​പ​ണി​ ​കൂ​ടി​ ​ല​ക്ഷ്യം​ ​വ​ച്ചാ​ണ് ​ട​ൺ​ ​ക​ണ​ക്കി​ന് ​ത​ണ്ണി​മ​ത്ത​ൻ​ ​ജി​ല്ല​യി​ലേ​ക്കെ​ത്തു​ന്ന​ത്.​ ​

ക​ന​ത്ത​ ​ചൂ​ടി​ന് ​പെ​ട്ടെ​ന്ന് ​ആ​ശ്വാ​സം​ ​ന​ൽ​കാ​ൻ​ ​ക​ഴി​യു​ന്ന​ ​ത​ണ്ണി​മ​ത്ത​ൻ​ ​സാ​ധാ​ര​ണ​ക്കാ​ര​ന് ​താ​ങ്ങാ​ൻ​ ​ക​ഴി​യു​ന്ന​ ​വി​ല​യാ​യ​തി​നാ​ൽ​ ​ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.​ ​ഇ​ത്ത​വ​ണ​ ​കേ​ര​ള​ത്തി​ൽ​ ​ത​ന്നെ​ ​വി​വി​ധ​ ​ക​ർ​ഷ​ക​ ​കൂ​ട്ടാ​യ്മ​ക​ളും​ ​വി​പ​ണി​ ​ല​ക്ഷ്യ​മി​ട്ട് ​ത​ണ്ണി​മ​ത്ത​ൻ​ ​കൃ​ഷി​യി​റ​ക്കി​യി​ട്ടു​ണ്ട്.​ ​സം​സ്ഥാ​ന​ത്തെ​ ​കാ​ലാ​വ​സ്ഥ​ ​അ​നു​കൂ​ല​മ​ല്ലാ​ത്ത​തി​നാ​ൽ​ ​ആ​വ​ശ്യ​ത്തി​ന് ​വി​ള​വ് ​ല​ഭി​ക്കാ​റി​ല്ല.​ ​നാ​ല് ​ത​ര​ത്തി​ലു​ള്ള​ ​ത​ണ്ണി​മ​ത്ത​ൻ​ ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​നി​ന്ന് ​പ്ര​ധാ​ന​മാ​യും​ ​വി​പ​ണി​യി​ലെ​ത്തു​ന്നു​ണ്ട്.​ ​

നാം​ദാ​രി​ ​മ​ത്ത​നു​ക​ളാ​ണ് ​കൂ​ടു​ത​ലാ​യും​ ​വി​പ​ണി​യി​ലു​ള്ള​ത്.​ ​ആ​വ​ശ്യ​ത്തി​ന് ​വ​ലി​പ്പ​വും​ ​ക​ള​റും​ ​മ​ധു​ര​വും​ ​ഉ​ള്ള​തി​നാ​ൽ​ ​ഈ​ ​ഐ​റ്റ​ത്തി​നാ​ണ് ​ആ​വ​ശ്യ​ക്കാ​രേ​റെ​യു​ള്ള​ത്.​ ​കി​രൺ,​ ​യെ​ല്ലോ​ ​കി​ര​ൺ,​ ​എ​ക്സ് ​യെ​ല്ലോ​ ​തു​ട​ങ്ങി​യ​ ​വി​വിധഇ​നം​ ​ത​ണ്ണി​ ​മ​ത്ത​നും​ ​വി​പ​ണി​യി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​ക​ച്ച​വ​ട​ ​സ്ഥാ​പ​ന​ങ്ങ​ളെ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​ത​ണ്ണി​മ​ത്ത​ൻ​ ​വി​റ്റ​ഴി​യു​ന്ന​ത് ​പാ​ത​യോ​ര​ങ്ങ​ളി​ലാ​ണ്.