എൻ.സി.പി യോഗം
തേഞ്ഞിപ്പലം: ഭൂരിപക്ഷത്തിന് ലഭിക്കുന്ന മുഴുവൻ അവകാശങ്ങളും ന്യൂനപക്ഷത്തിന് കൂടി ഉറപ്പു വരുത്തുന്നതാണ് യഥാർത്ഥ ജനാധിപത്യമെന്ന് എൻ.സി.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. പി.എം. സുരേഷ് ബാബു പറഞ്ഞു. പാർലമെന്റിന് അകത്തും പുറത്തും ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ജനാധിപത്യ സംവിധാനത്തെ നിലനിറുത്താൻ രാജ്യസ്നേഹികൾ പോരാടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൻ.സി.പി വള്ളിക്കുന്ന് ബ്ലോക്ക് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.പി രാമനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഡോ. മുഹമ്മദ് മേമൻ അദ്ധ്യക്ഷത വഹിച്ചു.