ബി.കെ.എം.യു ജില്ലാ സമ്മേളനത്തിന് തുടക്കം
കൊല്ലം: ബി.കെ.എം.യു ജില്ലാ സമ്മേളനത്തിന് ഇന്നലെ മുഖത്തലയിൽ തുടക്കമായി. കണ്ണനല്ലൂരിൽ നടന്ന പൊതുസമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ജി.ബാബു അദ്ധ്യക്ഷനായി.
മുതിർന്ന കർഷകത്തൊഴിലാളികളെ മുൻ മന്ത്രി അഡ്വ. കെ.രാജു പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ, അഡ്വ. എം.എസ്.താര, എ.മുസ്തഫ, ജോബോയ് പേരേര, കെ.ദിനേശ്ബാബു, എ.ബാലചന്ദ്രൻ, എം.സജീവ്, എൽ.ജലജകുമാരി, സി.പി.പ്രദീപ്, എസ്.ശിവകുമാർ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 10ന് മുഖത്തല അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ബി.കെ.എം.യു ദേശീയ വൈസ് പ്രസിഡന്റ് കെ.ഇ.ഇസ്മയിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി.കെ.കൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും ജില്ലാ സെക്രട്ടറി എ.മുസ്തഫ അവതരിപ്പിക്കും. കെ.ആർ.ചന്ദ്രമോഹൻ, അഡ്വ.ആർ.രാജേന്ദ്രൻ, എ.കെ.ചന്ദ്രൻ, സാം.കെ.ഡാനിയൽ, ആർ.എസ്.അനിൽ, കെ.എസ്.ഇന്ദുശേഖരൻനായർ, എസ്.വിനോദ് കുമാർ, വിജയമ്മലാലി, ലിനു ജമാൽ, എ.അധിൻ, ടി.വിജയകുമാർ എന്നിവർ സംസാരിക്കും.