മൈക്രോക്രെഡിറ്റ് വായ്‌പ വിതരണം

Monday 20 March 2023 1:08 AM IST
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനിലെ സ്വയം സഹായ സംഘങ്ങൾക്ക് അനുവദിച്ച മൈക്രോക്രെഡിറ്റ് വായ്‌പയുടെ വിതരണോദ്ഘാടനം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ നിർവഹിക്കുന്നു. ഡോ.എസ്.സുലേഖ ,ഷീലാനളിനാക്ഷൻ ,ഡോ. മേഴ്സി ബാലചന്ദ്രൻ തുടങ്ങിയവർ സമീപം

കൊല്ലം : സഹകരണ അർബൻ ബാങ്കിലെ മുണ്ടയ്ക്കൽ ബ്രാഞ്ചിൽ നിന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനിലെ സ്വയം സഹായ സംഘങ്ങൾക്ക് അനുവദിച്ച മൈക്രോക്രെഡിറ്റ് വായ്‌പയുടെ വിതരണോദ്ഘാടനം കൊല്ലം

യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ നിർവഹിച്ചു. കൊല്ലം യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഡോ.എസ്.സുലേഖ, സെക്രട്ടറി ഷീലാനളിനാക്ഷൻ, ഡോ.മേഴ്സി ബാലചന്ദ്രൻ, യൂണിയൻ യൂത്ത് മൂവ്മെന്റെ സെക്രട്ടറി ബി.പ്രതാപൻ, യൂണിയൻ പഞ്ചായത്ത് അംഗം അഡ്വ.എസ്.ഷേണാജി, ചന്തു തുടങ്ങിയവർ പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം 5468 -ാം നമ്പർ കിളികൊല്ലൂർ ഈസ്റ്റ് ശാഖയിലെ ഗുരുമഹിമ, ശിവഗിരി, ഗുരുശക്തി എന്നീ യൂണിറ്റുകൾക്കാണ്

ഇരുപത്തിരണ്ട് ലക്ഷത്തി അമ്പതിനായിരം രൂപയുടെ വായ്‌പ അനുവദിച്ചത്.