ജനാധിപത്യം മതാധിപത്യത്തിന് കീഴടങ്ങുന്നു: വെള്ളാപ്പള്ളി
Monday 20 March 2023 1:29 AM IST
അഞ്ചൽ: ജനാധിപത്യം മതാധിപത്യത്തിന് കീഴടങ്ങുന്ന സ്ഥിതിയാണുള്ളതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുറവന്തേരി 5470ാം നമ്പർ ശാഖയിൽ നിർമ്മിച്ച ഗുരുദേവ ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടിത ശക്തിയാകുന്നവർ ആനുകൂല്യങ്ങൾ ചോദിച്ച് വാങ്ങുന്നു. അതിനാലാണ് ജയിൽ ശിക്ഷ അനുഭവിച്ച ആർ.ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിക്ക് തുല്യമായ മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ലഭിച്ചത്. റബറിന് വില വർദ്ധിപ്പിച്ചാൽ എം.പിയെ തരാമെന്ന് കണ്ണൂരിൽ ഒരു ബിഷപ്പ് പറയുന്നത് സംഘടിത പിൻബലമുള്ളതു കൊണ്ടാണ്. സംഘടിക്കാത്തതിന്റെ പോരായ്മകൾ ഈഴവ സമുദായം അനുഭവിക്കുന്നു.
നമ്മുടെ ആളുകളിൽ ബഹുഭൂരിപക്ഷവും കശുഅണ്ടി, കയർ, നെയ്ത്ത് തൊഴിലാളികളാണ്.
വിദ്യാഭ്യാസ - രാഷ്ട്രീയ രംഗത്തും സമുദായത്തിന് നീതി കുട്ടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
.