ഇരവിപുരം സ്റ്റേഷനിലെ അംഗബലം വർദ്ധിപ്പിക്കും: മുഖ്യമന്ത്രി

Monday 20 March 2023 1:50 AM IST

കൊല്ലം : ജനസാന്ദ്രത കണക്കിലെടുത്ത് ഇരവിപുരം പൊലീസ് സ്റ്റേഷനിലെ അംഗബലം വർദ്ധിപ്പിക്കണമെന്ന പൊലീസ് മേധാവിയുടെ ശുപാർശ പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഒരു ഇൻസ്‌പെക്ടർ, 5 സബ് ഇൻസ്‌പെക്ടർ, 2 അസി.സബ് ഇൻസ്‌പെക്ടർ, 13 സീനിയർ സിവിൽ പൊലീസ് ഓഫീസർ, 20 സിവിൽ പൊലീസ് ഓഫീസർ, 4 വനിതാസിവിൽ പൊലീസ് ഓഫീസർ എന്നിങ്ങനെ 45 തസ്തികകളാണുള്ളത്. ക്രമസമാധാന പ്രശ്‌നങ്ങൾ, ഉത്സവം തുടങ്ങിയ അവശ്യഘട്ടങ്ങളിൽ അധിക സേനാംഗങ്ങളെ വിന്യസിക്കേണ്ടി വന്നാൽ മറ്റ് സ്റ്റേഷനുകളിൽ നിന്നും ക്യാമ്പുകളിൽ നിന്നും ക്രമീകരണമൊരുക്കുമെന്ന് എം.നൗഷാദിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി നൽകി.