ഹോം തീയേറ്റർ അടക്കമുള്ള സൗകര്യങ്ങൾ, നടൻ നസീർ സംക്രാന്തിയുടെ വീട് കാണാം; നാട് ചുറ്റിയ ഫീലാണെന്ന് എലീന

Monday 20 March 2023 1:39 PM IST

ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് നസീർ സംക്രാന്തി. റിയാലിറ്റി ഷോയിൽ ജഡ്‌ജായും അദ്ദേഹം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്. കൗമുദി മൂവീസിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. കുടുംബത്തെയും സുഹൃത്തുക്കളെയുമൊക്കെ അദ്ദേഹം പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു.

തന്റെ വീടും അദ്ദേഹം അവതാരകയായ എലീനയ്‌ക്ക് കാണിച്ചുകൊടുക്കുന്നുണ്ട്. ഹോം തീയേറ്റർ അടക്കമുള്ളവ വീട്ടിലുണ്ട്. 'ഹോം തീയേറ്റർ വേണമെന്നത് തന്റെ വലിയൊരു ആഗ്രഹമായിരുന്നെന്ന് അദ്ദേഹം പറയുന്നു. 'വീട് പണിതിട്ട് രണ്ട് വർഷമായി. ഹോം തീയേറ്റർ ചെയ്തിട്ട് ആറ് മാസമേ ആയിട്ടേയുള്ളൂ. കുറച്ചുകൂടി പണി ബാക്കിയുണ്ട്.'- അദ്ദേഹം പറഞ്ഞു. വീടൊക്കെ കണ്ട് വന്നപ്പോഴേക്ക് ഒരു നാടു ചുറ്റിയ ഫീലാണെന്ന് അവതാരക എലീന പറഞ്ഞു.