ശുചീകരണത്തിന് തുടക്കമായി

Tuesday 21 March 2023 12:26 AM IST
പടം.കെ.സി ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: വേളം ഗ്രാമ പഞ്ചായത്തിലെ പെരുവയൽ, കുറിച്ചകം പാടശേഖരത്തിലെ ജല സംഭരണികളിൽ അടിഞ്ഞുകൂടിയ ചെളിയും, മാലിന്യങ്ങളും നീക്കി ശുചീകരിക്കുന്ന പ്രവർത്തനത്തിന്ന് തുടക്കമായി. വേളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു ഉദ്ഘാടനം ചെയ്തു. കർഷകസമിതി പ്രസിഡന്റ് പി. ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.രാജീവൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.പി.സുധാകരൻ, എം.സി. മൊയ്തു എ.ഡി.സി അംഗം കെ.കെ.നൗഷാദ് , കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. ശുചീകരണ പ്രവർത്തനം മൂലം കനാൽ തുറക്കുന്നതോട് കൂടി നീരൊഴുക്ക് സുഗമമാകാനും, മഴക്കാല മുന്നൊരുക്കം നടത്താനും സാധിക്കും. പ്രദേശത്തെ അമ്പതോളം തൊഴിലുറപ്പ് തൊഴിലാളികളാണ് തോടുകളിൽ കയർ ഭൂവസ്ത്രം വിരിക്കലും ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നത്.

Advertisement
Advertisement