വാർഷികവും യാത്രയയപ്പും

Tuesday 21 March 2023 12:36 AM IST
പടം.. മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: നടുപ്പൊയിൽ യു.പി സ്കൂൾ എഴുപത്തിയൊന്നാം വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനദ്ധ്യാപകൻ സി.സജീവന് യാത്രയയപ്പും നൽകി. വനം മന്ത്രി എ.കെ.ശശീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.പി.കുഞ്ഞമ്മത് കുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ ശശി മഠപ്പറമ്പത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ എൻ.കെ.മുസ്തഫ, ടി.കെ.ബിജു, ശ്രീജേഷ് ഊരത്ത്, കെ.പി.ശോഭ, വി.പി മൊയ്തു .ചന്ദ്രദാസ്, ചന്ദ്രമോഹനൻ, റിതിക, വൈഷ്ണവി, ദിനേശൻ, ടി, എന്നിവർ പ്രസംഗിച്ചു. സി. സജീവൻ മറുപടി പ്രസംഗ o നടത്തി. കെ പ്രമോദ് സ്വാഗതവും, ടി.വേണുഗോപാൽ നന്ദിയും പറഞ്ഞു.