കുടുംബശ്രീ വാർഷികം ആഘോഷിച്ചു

Tuesday 21 March 2023 12:09 AM IST
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൂടരഞ്ഞി : കുടരഞ്ഞി ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. കുടുംബശ്രീ വാർഷികം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. തിരുവമ്പാടി സബ് ഇൻസ്‌പെക്ടർ ഇ.കെ.രമ്യ മുഖ്യാതിഥി ആയിരുന്നു. മേരി തങ്കച്ചൻ, ജോസ് തോമസ്, റോസ്‌ലി ജോസ്. വി. എസ്. രവീന്ദ്രൻ, ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വാളിപ്ലാക്കൽ മോളി തോമസ്. സുരേഷ് കുമാർ. പി.എസ്. അജിത് ശ്രീജമോൾ, സോളി ജോസഫ് എന്നിവർ പ്രസംഗിച്ചു. വാർഷികത്തിന്റെ ഭാഗമായി മെഗാ തിരുവാതിരയും, വിവിധ കലാപരിപാടികളും അരങ്ങേറി. ആയിരങ്ങൾ അണി നിരന്ന ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.