യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു
Tuesday 21 March 2023 12:16 AM IST
പത്തനംതിട്ട : എസ്.വൈ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് പാർലമെന്റ് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസന ചർച്ചയ്ക്ക് കെ.യു.ജനീഷ് കുമാർ എം.എൽ.എ നേതൃത്വം നൽകി. വിവിധ സെക്ഷനുകൾക്ക് എം.എ.ഷാഫി മഹ്ളരി, എ.കെ.എം ഹാഷിർ സഖാഫി, അനസ് ഇർഫാനി, അനസ് പൂവാലം പറമ്പ്, അബ്ദുൽ ഖാദർ ചൊവ്വ, അബ്ദുൽ അഹദ്, എ.പി.മുഹമ്മദ് അഷ്ഹർ എന്നിവർ നേതൃത്വം നൽകി. അഷ്റഫ് ഹാജി അലങ്കാർ, മുഹമ്മദ് ഇസ്മായിൽ,സയ്യിദ് ബാഫഖ്രുദ്ദീൻ ബുഖാരി, സുധീർ വഴിമുക്ക്, മുനീർ ജൗഹരി, അബ്ദുൽ സലാം സഖാഫി,റിജിൻ ഷാ കോന്നി എന്നിവർ നേതൃത്വം നൽകി. ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ മദനി അദ്ധ്യക്ഷത വഹിച്ചു.