അന്താരാഷ്ട്ര ജലദിന സെമിനാർ

Tuesday 21 March 2023 12:19 AM IST

പത്തനംതിട്ട : മുസലിയാർ കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസും ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് സെന്ററും ചേർന്നു അന്താരാഷ്ട്ര ജല ദിനത്തോടനുബന്ധിച്ച് ഇന്നും നാളെയും ഐഡിയത്തോൺ സംഘടിപ്പിക്കും. ഇന്ന് രാവിലെ 10ന് ഐഡിയ ടു സ്റ്റാർട്ടപ്പ് എന്ന വിഷയത്തെപ്പറ്റി സെമിനാർ നടക്കും. ജിന്റോ സെബാസ്റ്റിയൻ, ജിക്കു ജെയിംസ് എന്നിവർ ക്ലാസുകൾ നയിക്കും. നാളെ രാവിലെ 10ന് ഇന്നത്തെ ജലസംരക്ഷണം നാളത്തെ ജീവിത സംരക്ഷണം ' എന്ന വിഷയത്തെപ്പറ്റി നടക്കുന്ന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ വിൽസൺ കോശി അദ്ധ്യക്ഷത വഹിക്കും. ജലക്ഷാമത്തിന് പരിഹാരം നിർദ്ദേശിക്കുകയും ജലസംരക്ഷണത്തിനായി പുതിയ ആശയങ്ങൾ രൂപീകരിക്കുകയും ചെയ്യുന്ന പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കും. മികച്ച നിർദ്ദേശങ്ങൾക്ക് കാഷ് അവാർഡ് നൽകും.

Advertisement
Advertisement