വിവാദ ബില്ലുകളിൽ തൊടാതെ ഗവർണർ, മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിൽ ഒപ്പിട്ടു, വഖഫ് ബില്ലിനും അനുമതി
Monday 20 March 2023 8:38 PM IST
തിരുവനന്തപുരം : സർവകലാശാല ചാൻസലർ ബില്ലിലും ലോകായുക്ത ബില്ലിലും ഒപ്പുവയ്ക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതേസമയം നിയമസഭ പാസാക്കിയ രണ്ടു ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് റജ്ജാക്കുന്ന ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവർണർ ഒപ്പിട്ടത്.
വിവാദ ബില്ലുകൾ ഉൾപ്പെടെ ആറെണ്ണമാണ് അനുമതി കാത്തിരിക്കുന്നത്. ബില്ലുകൾ ഒപ്പിടാതെ അനിശ്ചിത കാലത്തേക്ക് നീട്ടുന്നതിന് എതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഗവർണർ ഒപ്പിട്ടത്. ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാനാണ് ഗവർണറുടെ നീക്കം,.