ശാസ്ത്രീയ കൂൺകൃഷി പരിശീലനം 24ന്

Tuesday 21 March 2023 12:46 AM IST

പത്തനംതിട്ട :തെള്ളിയൂർ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രീയ കൂൺകൃഷി എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. 24 ന് രാവിലെ 10 മുതൽ തെള്ളിയൂരിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പരിശീലനം നടക്കും. കൂടുതൽ വിവരങ്ങൾക്കും പരിശീലനത്തിൽ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും 23 ന് പകൽ മൂന്നിന് മുമ്പായി 9447801351 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.