പുതിയ സ്‌കൂൾ കെട്ടിടം ഉദ്ഘാടനം 25ന്

Tuesday 21 March 2023 12:54 AM IST

പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തടിയൂർ ഗവ.മോഡൽ എൽ.പി സ്‌കൂളിനായി ഒരുകോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം 25ന് രാവിലെ 10.30 ന് അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിക്കും. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ മുഖ്യ പ്രഭാഷണം നടത്തും.