എംപ്ലോയബിലിറ്റി സ്‌കിൽസ് ഇൻസ്ട്രക്ടർ ഒഴിവ്
Tuesday 21 March 2023 12:57 AM IST
ചെങ്ങന്നൂർ : ഗവ.ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് ഇൻസ്ട്രക്ടറുടെ താൽകാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനുള്ള അഭിമുഖം 24 ന് രാവിലെ 10ന് ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയിൽ നടക്കും. അഭിമുഖത്തിന് ഹാജരാകുന്നവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഹാജരാക്കണം. എം.ബി.എ, ബി.ബി.എ, ഡിഗ്രി, ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയബിലിറ്റി സ്‌കിൽസ് വിഷയത്തിൽ ഡി.ജി.റ്റി യുടെ ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് ഹ്രസ്വകാല ടി.ഒ.ടി കോഴ്‌സ് പൂർത്തിയാക്കണം. പന്ത്രണ്ടാം ക്ലാസ് , ഡിപ്ലോമ ലെവലിൽ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷൻ സ്‌കില്ലും അടിസ്ഥാന കമ്പ്യൂട്ടർ വിദ്യാഭ്യാസവും നേടിയിരിക്കണം. ഫോൺ : 04792452210.